കുന്നംകുളം നഗരസഭയും ആയൂര്‍വ്വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി സ്വച്ഛതാ ഹി സേവ കാമ്പെയ്നിന്റെ ഭാഗമായി നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാര്‍ക്കായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഹെല്‍ത്തി ഫുഡ് മത്സരവും പ്രദര്‍ശനവും സംഘടിപ്പിച്ചു. നഗരസഭ മൂസാവരി ബംഗ്ലാവില്‍ നടന്ന ചടങ്ങ് കുന്നുംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു.നഗരശുചിത്വത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്ന കണ്ടിജന്റ് ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും ആവശ്യമായ ആയുര്‍വേദ ചികിത്സാ നിര്‍ദ്ദേശങ്ങളും ഔഷധങ്ങളും സൗജന്യമായി ലഭ്യമാക്കി.വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മിനി മോന്‍സി, മിഷ സെബാസ്റ്റ്യന്‍, ആര്‍ഷ ജിജു, വിവിധ കൗണ്‍സിലര്‍മാര്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. മിഥു കെ. തമ്പി, ഡോ. സ്മിത, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ലത, സി.സി.എം ഇന്‍ചാര്‍ജ് സുനില്‍, ജെ.എച്ച്.ഐ രാജി, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, എന്നിവര്‍ പങ്കെടുത്തു.



