സംസ്ഥാനത്ത് പനി കേസുകളില്‍ കുത്തനെ വര്‍ധന. ഈ മാസം ഇതുവരെ 20 ഇന്‍ഫ്‌ലുവന്‍സ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മാസം ഇന്‍ഫ്‌ലുവന്‍സ രോഗികളുടെ എണ്ണം 251 ആയി വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ 11,021 പേര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ ബാധിക്കുകയും 119 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ 6182 ആയിരുന്നു. 40 മരണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഫ്‌ലുവന്‍സ മരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഇരട്ടിയായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.



