പൈപ്പ് പൊട്ടിയതാനെ തുടര്‍ന്ന് കൂടി വെള്ളം പാഴാകുന്നു.പൂവ്വത്തൂര്‍ -പറപ്പൂര്‍ റോഡിലാണ്ആഴ്ച്ചകളായി കുടിവെള്ളം പാഴായി പോകുന്നത്. റോഡിനടിയില്‍ സ്ഥാപിച്ച പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വെള്ളം മുകളിലേക്ക് തള്ളിവരുന്ന അവസ്ഥയാണുള്ളത്. ഇത് മൂലം റോഡ് തകരാനുള്ള സാധ്യത ഏറെയാണ്. സമീപത്തായി സ്ഥിതി ചെയ്യുന്ന പൂവ്വത്തൂര്‍ സെന്റ് ആന്റണീസ് യു പി സ്‌കൂളിലേക്ക് വാഹനങ്ങളിലും, കാല്‍നടയായും വിദ്യാര്‍ത്ഥികള്‍ വരുന്ന റോഡിലാണ് പൈപ്പ് തകര്‍ന്ന് വെള്ളം പാഴാകുന്നത്. ഇടതടവില്ലാതെ വെള്ളം പുറത്തേക്ക് ഒഴുകുന്നത് മൂലം റോഡില്‍ ഗര്‍ത്തം രൂപപ്പെടാനുള്ള സാധ്യതയും തള്ളി കളയനാവില്ല. ആഴ്ച്ചകളായി വെള്ളം പാഴായി പോകുന്ന വിവരം നാട്ടുകാര്‍, വാട്ടര്‍ അതോററ്റിയെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചുവെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.



