സിപിഐ(എം) എളവള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗവും എളവള്ളി ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന എ.പി മൊയ്തീന്‍ കുട്ടിയുടെ 14 -ാം മത് ചരമവാര്‍ഷിക ദിനം സിപിഐ (എം ) എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മമ്മായിയില്‍ വെച്ച് നടന്ന അനുസ്മരണ ചടങ്ങ് മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.പി രാജു അദ്ധ്യക്ഷനായി.പി ജി സുബിദാസ് , പി .വി അശോകന്‍, ടി.കെ ചന്ദ്രന്‍ , ടി.ഡി സുനില്‍, കെ.എം പരമേശ്വരന്‍, എ.പി സുനില്‍, ലെതിഷ് നാരായണന്‍, പി.എസ് പ്രമോദ്, സനില്‍ കുന്നത്തുളളി , എ . എം ലിയാഖത്ത് എന്നിവര്‍ സംസാരിച്ചു



