കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ തായ്‌ഖോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍, വെള്ളിമെഡലോടെ അഭിമാനനേട്ടം കൈവരിച്ച ദിന നദീറിനേയും തൃശൂര്‍ ജില്ലാ സ്‌കൂള്‍ ഗെയിംസില്‍ തായ്‌ഖോണ്‍ഡോ വിഭാഗത്തില്‍, സ്വര്‍ണ്ണമെഡല്‍ നേടിയ റൈഖ മറിയത്തിനേയും , അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്‍ ചമ്മനൂര്‍ യൂണിറ്റ് ആദരിച്ചു.
മഹിളാ അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി അംഗം ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജാസ്മിന്‍ ഷഹീര്‍ അധ്യ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ഗിരിജ രാജന്‍ , ഏരിയ സെക്രട്ടറി ഷൈനി ഷാജി, പ്രസിഡന്റ് ബിബിത എന്നിവര്‍ സംസാരിച്ചു. മഹിള അസോസിയേഷന്‍ നേതാക്കളായ കോമളം ശശീധരന്‍ , ഷിബിന, തായ്‌ഖോണ്ടോ പരിശീലകന്‍ ബഷീര്‍ താമരത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം അപ്പു മാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.



