26.2 C
Kunnamkulam
Thursday, October 1, 2026
Home CCTV Desk ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി

37

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 62 രൂപ അന്‍പത് പൈസയാണ് കൂടിയത്. ഇന്ന് മുതല്‍ വില വര്‍ധന നിലവില്‍ വന്നു. കൊച്ചിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 2,852 രൂപയായി. ചെന്നൈയില്‍ സിലിണ്ടറിന് 66.50 രൂപ വര്‍ധിച്ചു. രാജ്യം ഉത്സവ സീസണിലേക്ക് കടക്കുമ്പോഴാണ് വില വര്‍ധന.ഓഗസ്റ്റില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറച്ച ശേഷം തുടര്‍ച്ചയായി രണ്ടാം മാസമാണ് വില വര്‍ധിക്കുന്നത്. നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ ഉണ്ടായ വിലകയറ്റം രാജ്യമെങ്ങും ഹോട്ടല്‍ മേഖലയെ ബാധിക്കും. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരും. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

 

ADVERTISEMENT
error: Content is protected !!