കാണിപ്പയ്യൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ചികിത്സസഹായം വിതരണം ചെയ്തു. ബാങ്കില്‍ അംഗത്വമുള്ള ചികിത്സ സഹായത്തിന് അര്‍ഹതയുള്ള 7 പേര്‍ക്കാണ് തുക നല്‍കിയത്. ബാങ്ക് പ്രസിഡണ്ട് സി.വി.ജോയ് സഹായധനവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഗിരീഷ് കുമാര്‍, ഭരണസമിതി അംഗവും തലപ്പിള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പറുമായ ശശി പുവ്വത്ത്, ഭരണ സമിതി അംഗങ്ങളായ ഉണ്ണികൃഷ്ണന്‍, നാലകത്ത് മുത്തു, ഷീബ സൈമന്‍, ശ്രീകല ശങ്കരനാരായണന്‍, ഫാത്തിമ്മ കുഞ്ഞുമണി, വിലാസിനി, സുമയ്യ തൗഹീദ് , ബാങ്ക് സെക്രട്ടറി നസീര്‍ എം.എം എന്നിവര്‍ പങ്കെടുത്തു.



