26.2 C
Kunnamkulam
Thursday, October 1, 2026
Home Bureaus Perumpilavu വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം സമ്മേളനം ഒക്ടോബര്‍ നാലിന്

വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം സമ്മേളനം ഒക്ടോബര്‍ നാലിന്

46

വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം സമ്മേളനം ഒക്ടോബര്‍ നാലിന് കുന്നംകുളം വ്യാപാര ഭവനില്‍ നടത്തും. 2 മണിക്ക് കുന്നംകുളം വ്യാപാരഭവനില്‍ മണ്ഡലം പ്രസിഡണ്ട് പി എ ബദ്‌റുദ്ദീന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എം സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം പി ലുഖ്മാനുല്‍ ഹക്കീം, ജില്ലാ ജനറല്‍ സെക്രട്ടറി റക്കീബ് തറയില്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുമെന്ന് സമ്മേളന കണ്‍വീനര്‍ എം എച്ച് റഫീഖ് വ്യക്തമാക്കി . തുടര്‍ന്ന് നടന്ന യോഗത്തില്‍ കടവല്ലൂര്‍ കൃഷിഭവനില്‍ ഉടനടി കൃഷി ഓഫീസറെ നിയമിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം എ കമറുദീന്‍ , സെക്രട്ടറി എം എച്ച് റഫീഖ്, ട്രഷറര്‍ എന്‍ കെ മൊയ്തീന്‍,വൈസ് പ്രസിഡന്റ് സി എം താഹ, ജോയിന്‍ സെക്രട്ടറി ഹസീന സലീം എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!