26.2 C
Kunnamkulam
Thursday, October 1, 2026
Home Bureaus Kunnamkulam തൊഴിലാളികളുടെ ആരോഗ്യ സുരക്ഷക്കായി ‘സഫായി മിത്ര സുരക്ഷ ആന്‍ഡ് ഡിഗ്‌നിറ്റി ക്യാമ്പ്’

തൊഴിലാളികളുടെ ആരോഗ്യ സുരക്ഷക്കായി ‘സഫായി മിത്ര സുരക്ഷ ആന്‍ഡ് ഡിഗ്‌നിറ്റി ക്യാമ്പ്’

28

കുന്നംകുളം നഗരസഭയിലെ ശുചിത്വ തൊഴിലാളികളുടെയും കണ്ടിജന്റ് ജീവനക്കാരുടെയും ക്ഷേമവും ആരോഗ്യ സുരക്ഷയും മുന്‍നിര്‍ത്തി ‘സഫായി മിത്ര സുരക്ഷ ആന്‍ഡ് ഡിഗ്‌നിറ്റി ക്യാമ്പ്’ സംഘടിപ്പിച്ചു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി കുന്നംകുളം നഗരസഭയിലെ ഹരിതകര്‍മസേനാ അംഗങ്ങള്‍ക്കും കണ്ടിജന്റ് ജീവനക്കാര്‍ക്കും ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. അംഗീകൃത ആശുപത്രികളില്‍ നിന്നും പ്രതിവര്‍ഷം സാമ്പത്തിക ബാധ്യതകളില്ലാതെ സൗജന്യ ചികിത്സയും മറ്റ് ആരോഗ്യ സേവനങ്ങളും ലഭ്യമാക്കാന്‍ ഈ കാര്‍ഡുകള്‍ സഹായിക്കും.
ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി. ജി. ജയപ്രകാശ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, ക്ലീന്‍ സ്റ്റിറ്റി മാനേജര്‍ സുനില്‍, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജി, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രഹിത, അഞ്ജന, അഞ്ചിമ, രേഷ്മ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!