സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ നഗരസഭാ പരിധിയിലെ ആറ് കേന്ദ്രങ്ങളില്‍ മാസ് ക്ലീനിങ് സംഘടിപ്പിച്ചു. പൊതുസ്ഥലങ്ങള്‍ ശുചിത്വപൂര്‍ണ്ണമാക്കുന്നതിനും ജനങ്ങളില്‍ ശുചിത്വ അവബോധം വളര്‍ത്തുന്നതിനുമായി നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭാ ഭരണസമിതി അംഗങ്ങളും ജനപ്രതിനിധികളും നേതൃത്വം നല്‍കി.വട്ടംപാടം സെന്ററില്‍ കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കിഴൂര്‍ സെന്ററില്‍ വൈസ് ചെയര്‍മാന്‍ പി. ജി. ജയപ്രകാശ്, ആര്‍ത്താറ്റില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, കമ്പനിപ്പടി സെന്ററില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു, ചെമ്മണ്ണൂര്‍ സെന്ററില്‍ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ ജോണ്‍, കക്കാട് സെന്ററില്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോന്‍സി എന്നിവരും ശുചീകരണത്തിനു നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ശുചീകരണ പരിപാടികളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, തൊഴിലുറപ്പ്-ഹരിതകര്‍മസേനാ അംഗങ്ങള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, പ്രദേശവാസികള്‍ എന്നിവരുടെ സജീവ പങ്കാളിത്തമുണ്ടായി. റോഡരികുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, കാടുമൂടിക്കിടന്ന പൊതുവഴികള്‍ വെട്ടിത്തെളിക്കല്‍, പ്ലാസ്റ്റിക് കവറുകളും മറ്റ് അഴുക്കുകളും ശേഖരിച്ച് തരംതിരിക്കല്‍ എന്നിവ മാസ് ക്ലീനിങ്ങിന്റെ ഭാഗമായി പൂര്‍ത്തിയാക്കി.
Home Bureaus Kunnamkulam സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍ ; കുന്നംകുളത്ത് ആറ് കേന്ദ്രങ്ങളില്‍ മാസ് ക്ലീനിങ് നടത്തി



