ചാലിശ്ശേരി ഗവഹയര്‍ സെകന്ററിയില്‍ 2026-27 അധ്യയനവര്‍ഷത്തെ ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റിന്റെ സ്‌കാഫിംഗ് സെറിമണിയും വയോജനദിനവും ആഘോഷിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീന പി ശങ്കര്‍ അധ്യക്ഷത വഹിച്ച പരിപാടി പി ടി എ പ്രസിഡന്റ് ഷാജി ബിന്‍ ഹൈദര്‍ ഉദ്ഘാടനം ചെയ്തു. 30 വര്‍ഷത്തോളം സ്‌കൂളില്‍ പാചകത്തൊഴിലാളിയായിരുന്ന തങ്കമ്മച്ചേച്ചിയെ വയോജന ദിനത്തിന്റെ ഭാഗമായി ആദരിച്ചു. രാധാകൃഷ്ണന്‍ എ.എന്‍, നിഷാദേവി, ഡോ. പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു



