ആരോഗ്യമേഖലയിലെ സുരക്ഷിതത്വവും സാമൂഹിക ക്ഷേമവും മുന്‍നിര്‍ത്തി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് (ഐ.ഡി.എ) കുന്നംകുളം ശാഖയുടെ നേതൃത്വത്തില്‍ ‘ഡി-സേഫ്’ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു. 130-ലധികം ദന്തഡോക്ടര്‍മാരും ക്ലിനിക്കല്‍ ജീവനക്കാരുമാണ് പ്രതിരോധ യജ്ഞത്തില്‍ പങ്കാളികളായത്.
അംഗങ്ങളുടെ പ്രതിരോധശേഷി പരിശോധിക്കുന്നതിനായി സൗജന്യ ഹെപ്പറ്റൈറ്റിസ് ബി ടൈറ്റര്‍ ആന്റിബോഡി പരിശോധനയോടെയാണ് പദ്ധതിക്ക് തുടക്കമായത്. എടപ്പാള്‍ ഹോസ്പിറ്റലിന്റെ സാങ്കേതിക സഹകരണത്തോടെ നടപ്പിലാക്കിയ പരിശോധനാ ക്യാമ്പിലൂടെ ഒരാള്‍ക്ക് ഏകദേശം 500 രൂപ വിലമതിക്കുന്ന പരിശോധന സൗജന്യമായി ലഭ്യമാക്കി. പരിശോധനയില്‍ ആന്റിബോഡിയുടെ അളവ് കുറവാണെന്ന് കണ്ടെത്തിയവര്‍ക്കായി പ്രത്യേക ഡോസ് വാക്സിനേഷന് ഡ്രൈവ് ക്രമീകരിച്ചു.ഡോ. ഗ്രിഗറിയുടെയും ദയ / റോയല്‍ ദയ ഹോസ്പിറ്റല്‍ ടീമിന്റെയും പിന്തുണയോടെ, വാക്സിനേഷന് സൗകര്യം ഒരുക്കിയിരുന്നു.ഐ.ഡി.എ കുന്നംകുളം പ്രസിഡന്റ് ഡോ. ഫസലു റഹ്മാന്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സോന, ഡോ. ശ്രുതി, ഡോ. അനൂഷ, ഡോ. സാന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയത്.



