ഒക്ടോബര്‍ 1 ലോക രക്തദാന ദിനത്തില്‍ 79 തവണ രക്തം ദാനം ചെയ്ത മേജര്‍ പി ജെ സ്റ്റൈജു തയ്യാറാക്കിയ രക്തദാന ബോധവല്‍ക്കരണ ലഘുലേഖ മേജര്‍. ജെംസിവിന് ജോണ്സണ് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളേജിലെ എന്‍ സി സി കേഡറ്റുകള്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി സജീപ് മുഖ്യ അതിഥിയായി.



