പ്രിയദര്‍ശിനി ജനകീയ വേദി സംസ്ഥാന കമ്മിറ്റിയുടെ 2026 ലെ പുരസ്‌കാരം പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലിയ്ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, കലാ, ജീവകാരുണ്യ, പൊതുസേവന മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകളും ജനകീയ പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് പൊന്നാനി എം.എല്‍.എ കെ.പി.നൗഷാദലിയ്ക്ക് സമ്മാനിക്കുക. മിഡില്‍ ഈസ്റ്റില്‍ രൂപംകൊണ്ട ഇന്ദിരാ പ്രിയദര്‍ശിനി എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് കേരളത്തിലേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും, ഇന്ന് പ്രിയദര്‍ശിനി ജനകീയ വേദി എന്ന പേരില്‍ ആയിരത്തിലധികം അംഗങ്ങളുള്ള സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും സഹായം എത്തിക്കുന്നതിനൊപ്പം, കേരളത്തിലെ പ്രളയം, വയനാട് ദുരന്തം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്ത സമയങ്ങളിലും വേദി സഹായഹസ്തവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളുമായി നിരന്തരം ഇടപഴകുകയും, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹകരണവും വളര്‍ത്തുകയും, സാമൂഹിക വിഷയങ്ങളില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുകയും ചെയ്തതിനെ പരിഗണിച്ചാണ് കെ.പി. നൗഷാദലിയ്ക്ക് ഈ അംഗീകാരം നല്‍കുന്നത്. ഒക്ടോബര്‍ 31-ന് ശനിയാഴ്ച പന്നിത്തടം ടെല്‍കോണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.സമൂഹത്തിലെ മികച്ച സേവന പ്രവര്‍ത്തനങ്ങളെ ആദരിക്കുകയും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പുരസ്‌കാരത്തിന്റെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡണ്ട് ഉമ്മര്‍ എരമംഗലം, കോര്‍ഡിനേറ്റര്‍ ഫൈസല്‍ തഹാനി , കണ്‍വീനര്‍ രുദ്രന്‍ വാരിയത്ത്, എക്‌സിക്യൂട്ടീവ് അംഗം ബാബു ബ്രഹ്‌മകുളം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



