30.1 C
Kunnamkulam
Friday, October 2, 2026
Home Bureaus Punnayurkulam വയോജന ദിനാചരണം; 90 വയസ്സിനു മുകളില്‍ പ്രായമുള്ള വയോജനങ്ങളെ ആദരിച്ചു

വയോജന ദിനാചരണം; 90 വയസ്സിനു മുകളില്‍ പ്രായമുള്ള വയോജനങ്ങളെ ആദരിച്ചു

12

ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 90 വയസ്സിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ വയോജനങ്ങളെയും വീടുകളിലെത്തി ആദരിച്ച് വടക്കേക്കാട് ഗ്രാമപഞ്ചായത്ത്. നാടിന്റെ വളര്‍ച്ചയ്ക്ക് വഴികാട്ടിയായ മുതിര്‍ന്ന തലമുറയെ ആദരിക്കുന്നതിനും അവരുടെ ക്ഷേമമന്വേഷിക്കുന്നതിനുമായാണ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ നേരിട്ട് വീടുകളിലേക്ക് എത്തിയത്. 90 വയസ്സ് കഴിഞ്ഞ പഞ്ചായത്തിലെ 15 പേരെയാണ് പൊന്നാടയണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ജനപ്രതിനിധികള്‍ ആദരിച്ചത്. വയോജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം, അവര്‍ക്ക് ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്നും അറിയിച്ചു. ജനപ്രതിനിധികളുടെ അപ്രതീക്ഷിത സന്ദര്‍ശനവും ആദരവും മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ സന്തോഷമായി. പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ ബിനോജ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീജ മൊയ്തുണ്ണി, വാര്‍ഡ് മെമ്പര്‍മാരായ ഷെസീന കബീര്‍, ആര്‍.എം. ബക്കര്‍, ഹൈറുന്നീസ കബീര്‍, മില്‍ന സിന്റോ, രുഗ്മ്യ സുധീര്‍ എന്നിവര്‍ ചടങ്ങിലും ഭവന സന്ദര്‍ശനങ്ങളിലും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!