29.3 C
Kunnamkulam
Saturday, October 3, 2026
Home CCTV Desk സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം

15

 

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതിനിടെ കുട്ടികള്‍ക്ക് നല്‍കേണ്ട പ്രതിരോധമരുന്നുകളും ലഭ്യമല്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ നല്‍കേണ്ട വൈറ്റമിന്‍ എ മരുന്നിന്റെ വിതരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. കുട്ടികള്‍ക്കാവശ്യമായ ചില വാക്‌സിനുകളും ആശുപത്രികളില്‍ ലഭ്യമല്ല. പഞ്ഞി മുതല്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വരെയുള്ള നിരവധി അവശ്യ മരുന്നുകള്‍ക്കാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമം നേരിടുന്നത്. മരുന്ന് ക്ഷാമം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് വ്യക്തമായ മറുപടിയില്ല.സ്റ്റോക്കില്ലാത്ത മരുന്നുകള്‍ അടിയന്തരമായി എത്തിക്കുന്നതിന്റെ ഭാഗമായി 28 മരുന്നുകളുടെ ടെന്‍ഡര്‍ നടപടികള്‍ കെ.എം.എസ്.സി.എല്‍ അടിയന്തര യോഗത്തില്‍ പൂര്‍ത്തിയാക്കി. ഈ മരുന്നുകള്‍ ഈ മാസം പകുതിയോടെ ആശുപത്രികളില്‍ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.
അതേസമയം, അടിയന്തരമായി ആവശ്യമായ മരുന്നുകള്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ ഉറപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട വൈറ്റമിന്‍ എയും വാക്‌സിനുകളും എപ്പോള്‍ പൂര്‍ണമായി ലഭ്യമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ADVERTISEMENT
error: Content is protected !!