29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Kechery ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ്; കണ്ടാണശ്ശേരിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പയിൻ

ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ്; കണ്ടാണശ്ശേരിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പയിൻ

29

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് ക്യാമ്പയിന്‍ സംഘടിപ്പിച്ചു.കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ. സ്റ്റാന്‍ലി ക്യാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് നിജില്‍ ജോസ് അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ മുഖ്യാതിഥിയായി.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷെല്‍ബിന്‍ മറ്റം, പഞ്ചായത്ത് അംഗം ജോണ്‍ കാക്കശ്ശേരി മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സെബീന റിറ്റോ, വാര്‍ഡ് സെക്രട്ടറി നീതു അനീഷ്,രാഹുല്‍ എന്നിവര്‍ സംസാരിച്ചു. അഭയ് കൃഷ്ണ, അര്‍ജുനന്‍ ഏറത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ലഹരിക്കെതിരെ യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വാര്‍ഡിലും സമീപ പ്രദേശങ്ങളിലും ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ ഭവനങ്ങളിലും തൂഫാന്‍ ബോധവല്‍ക്കരണം നടത്തി.

ADVERTISEMENT
error: Content is protected !!