മക്കളെ നന്നായി മനസ്സിലാക്കാന്‍ മാതാപിതാക്കളെ പഠിതാക്കളാക്കിയ അന്‍സാറിന്റെ ‘ഡിപ്ലോമ ഇന്‍ പാരന്റിംങ്ങ് കോഴ്‌സിന്റെ ആദ്യ ബാച്ചിന് സമാപനം. 20 രക്ഷിതാക്കളാണ് ഡിപ്ലോമ നേടിയത്. അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ ഗൗണണിഞ്ഞ് രക്ഷിതാക്കള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. വിദ്യാഭ്യാസം, മനഃശാസ്ത്രം, പെരുമാറ്റശാസ്ത്രം, നേതൃത്വം തുടങ്ങിയ മേഖലകള്‍ സമന്വയിപ്പിച്ചാണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തത്.ചടങ്ങ് ചലച്ചിത്ര സംവിധായകന്‍ സക്കറിയ ഉദ്ഘാടനം ചെയ്തു. ഡോ. വി.ടി. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഡോ. നജീബ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഡിപ്ലോമ നേടിയ ഫര്‍സാന നൗഫല്‍, സബീറ നൗഫല്‍, സനു സലിം എന്നിവര്‍ പഠനാനുഭവങ്ങള്‍ പങ്കുവെച്ചു. ചടങ്ങില്‍ രണ്ടാം ബാച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.



