സിപിഐ (എം ) തൈക്കാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന സി.സി വര്‍ക്കിയുടെ 3-ാം മത് ചരമവാര്‍ഷിക ദിനം തൈക്കാട് ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ചേരിക്കല്‍ ദിനേശന്റെ വമ്പതിയില് സംഘടിപ്പിച്ച അനുസ്മരണ യോഗം പി. പി. ഐ. എം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി.ജെ ബേബി അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം എം.എ ഷാജി, എം പിതാംബരന്, സി.കെ സദാനന്ദന് , സി.ടി ജെയിംസ്, ബിന്ദു അജിത് കുമാര്‍, ജാബിറ ഷിഷാസ് എന്നിവര്‍ സംസാരിച്ചു.



