31.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം മാവിന്‍ചുവടില്‍ ബസ്സ് സ്‌കൂട്ടറില്‍ തട്ടി അപകടം

പുന്നയൂര്‍ക്കുളം മാവിന്‍ചുവടില്‍ ബസ്സ് സ്‌കൂട്ടറില്‍ തട്ടി അപകടം

35

പുന്നയൂര്‍ക്കുളം മാവിന്‍ചുവട് ബസ്സ് സ്‌കൂട്ടറില്‍ തട്ടി അപകടം. സിപിഐ പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മറ്റി അംഗം നൗഷജ റഹിമിനും പേര മകനും വാഹനാപകടത്തില്‍ പരിക്ക്.അംഗന്‍വാടി ജീവനക്കാരിയായ നൗഷജ അഗന്‍വാടിയിലേക്കുള്ള യാത്രക്കിടെ പുറകില്‍ നിന്നും വന്ന ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ്സിന്റെ മുന്‍ ചക്രത്തിന്റെ ഭാഗം സ്‌കുട്ടറില്‍ തട്ടുകയായിരുന്നു. എതിര്‍ ദിശയിലേക്ക് വീണതിനാല്‍ ബസ്സിന്റെ ടയറിന് അടിയിലേക്ക് പോകാതെ കൂടുതല്‍ അപകടങ്ങളില്ലാതെ രക്ഷപെടുകയായിരുന്നു. ഓടി കൂടിയ നാട്ടുകാര്‍ സമീപത്തെ ശാന്തി നേഴ്‌സിംഗ് ഹോമിലേക്ക് എത്തിച്ചു പിന്നീട് കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കൂടെയുണ്ടായിരുന്ന കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. ബസ്സ് അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

 

ADVERTISEMENT
error: Content is protected !!