മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ കെ.സി.വൈ.എം സംഘടനയുടെ വാര്‍ഷികം ആഘോഷിച്ചു. ദിവ്യബലിയ്ക്ക് ശേഷം പ്രസ്ഥാനത്തിന്റെ ത്രിവര്‍ണ്ണ പതാക വാനില്‍ ഉയര്‍ത്തിയതോടെയാണ് വാര്‍ഷികാഘോഷത്തിന് തുടക്കമായത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ.സി.വൈ.എം സംസ്ഥാന ഡയറക്ടറും, കെ.സി.ബി.സി യൂത്ത് കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ഡിറ്റോ കൂള ഉദ്ഘാടനം ചെയ്തു. മറ്റം ഫൊറോന വികാരി ഫാ. ഫ്രാന്‍സീസ് ആളൂര്‍ ചടങ്ങില്‍ അധ്യക്ഷനായി. കെ.സി.വൈ.എം തൃശ്ശൂര്‍ അതിരൂപത പ്രസിഡണ്ട് ഷിനോ സൈമണ്‍, സഹ വികാരി ഫാ.ജിയോ വേലൂക്കാരന്‍, ഡീക്കന്‍ മെബിന്‍ കീറ്റിക്കല്‍ കെ.സി.വൈ.എം മറ്റം യൂണിറ്റ് പ്രസിഡണ്ട് അലക്‌സ് ജോസ് കെ, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം അനിമ റോസ്, സംസ്ഥാന സെനറ്റ് അംഗവും, മറ്റം യൂണിറ്റ് വൈസ് പ്രസിഡണ്ടുമായ റോസ്മിന്‍ പോള്‍, മറ്റം ഫൊറോന പ്രസിഡണ്ടും മറ്റം യൂണിറ്റ് യൂത്ത് കൗണ്‍സലറുമായ നിജില്‍ ജോസ്, ജനറല്‍ സെക്രട്ടറി ഐജിന്‍ ജോയ്, അംഗങ്ങളായ ഫ്രെഡറിക് ഡേവീസ്, അഞ്ജു മരിയ, എസ്‌തേര്‍ സാന്ദ്ര ജോസ് എന്നിവര്‍ സംസാരിച്ചു. ഏഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏഴിന കര്‍മ്മപദ്ധതി പ്രകാശനവും, സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും നടന്നു. വിവിധ കലാപരിപാടികളും, സ്‌നേഹവിരുന്നും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നു. ഭാരവാഹികളായ ആഗ്‌നല്‍ ആന്റണി, ആല്‍ബിന്‍ ജോസ്, ജെറിന്‍ ജെയ്സണ്‍, വോള്‍ഗ ഡേവീസ്, സ്നേഹ ഷാജു എന്നിവര്‍ നേതൃത്വം നല്‍കി.



