33.1 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Perumpilavu ഗാന്ധി സ്മൃതി-2026 പദ്ധതിക്ക് അക്കിക്കാവ് പി.എസ്.എം ഡെന്റല്‍ കോളേജില്‍ സമാപനം

ഗാന്ധി സ്മൃതി-2026 പദ്ധതിക്ക് അക്കിക്കാവ് പി.എസ്.എം ഡെന്റല്‍ കോളേജില്‍ സമാപനം

17

കേരള പ്രകൃതി സംരക്ഷണസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി-2026 പദ്ധതിയുടെ സമാപനം അക്കിക്കാവ് പി.എസ്.എം ഡെന്റല്‍ കോളേജില്‍ നടന്നു.കേരള പ്രകൃതി സംരക്ഷണസംഘം തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ ആളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മുല്ലപ്പെരിയാര്‍ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഡോ. കെ.എസ്. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. കേരള പ്രകൃതി സംരക്ഷണസംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജി തോമസ് വൃക്ഷത്തൈ കൈമാറി. ജില്ലാ ജോയിന്റ് സെക്രട്ടറി റഫീഖ് കടവല്ലൂര്‍ പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഐഷ, പി.ആര്‍.ഒ വി.എല്‍. ജയ്‌ലാല്‍, പി.എസ്.എം ഡെന്റല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഹാനി,യൂണിയന്‍ ചെയര്‍മാന്‍ വൈശാഖ് സി.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.ഗാന്ധി ക്വിസ് മത്സര വിജയികളായ അര്‍ഷ, ഹംന എന്നീ വിദ്യാര്‍ഥികള്‍ക്ക് മെഡലുകള്‍ അണിയിക്കുകയും വൃക്ഷത്തൈകള്‍ സമ്മാനമായി നല്‍കുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!