32.8 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kechery സിഐടിയു ജില്ലാ സമ്മേളനം പതാക ജാഥ സ്വീകരണം ; സംഘാടക സമിതി രൂപീകരണയോഗം നടന്നു

സിഐടിയു ജില്ലാ സമ്മേളനം പതാക ജാഥ സ്വീകരണം ; സംഘാടക സമിതി രൂപീകരണയോഗം നടന്നു

17

ഒക്ടോബര്‍ 17, 18, 19 തിയ്യതികളിലായി തൃശ്ശൂരില്‍ നടക്കുന്ന സിഐടിയു 16-ാം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ജാഥക്ക് സ്വീകരണം നല്‍കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണയോഗം നടന്നു. സിഐടിയു മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗം പുവ്വത്തൂര്‍ കോരു മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ഏരിയ പ്രസിഡണ്ട് വി.ജി സുബ്രഹ്‌മണ്യന്‍ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി പി.ജി സുബിദാസ്, സിപിഎം ചിറ്റാട്ടുകര, എളവള്ളി ലോക്കല്‍ സെക്രട്ടറിമാരായ ബി.ആര്‍ സന്തോഷ്, പി.എ ഷൈന്‍, സിഐടിയു എളവള്ളി കോ ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ കെ.എസ് പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 17 ന് രാവിലെ 11 മണിക്ക് പൂവ്വത്തൂര്‍ ബസ്സ് സ്റ്റാന്റില്‍ പതാകജാഥക്ക് സ്വീകരണം നല്‍കും. സംഘാടക സമിതി ഭാരവാഹികളായി ബി.ആര്‍ സന്തോഷ് (ചെയര്‍മാന്‍), കെ. എസ് പ്രമോദ് (കണ്‍വീനര്‍), സി എഫ് രാജന്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന 75 അംഗ സംഘാടക സമിതിയെ യോഗം തെരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!