32.8 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Perumpilavu കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ കാട്ടകാമ്പാലിൽ വെതർ സ്റ്റേഷൻ ഒരുങ്ങുന്നു

കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ കാട്ടകാമ്പാലിൽ വെതർ സ്റ്റേഷൻ ഒരുങ്ങുന്നു

16

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, കാറ്റ്, മഴ, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍ കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൃത്യമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഈ സംവിധാനം സഹായകരമാകും. ഇതുവരെ പോര്‍ക്കുളം പഞ്ചായത്തിലെ വെതര്‍ സ്റ്റേഷനെ ആശ്രയിച്ചാണ് കാട്ടകാമ്പാലിലെ കര്‍ഷകരുടെ വിളനാശം സംബന്ധിച്ച വിവരങ്ങളും നഷ്ടപരിഹാര നടപടികളും നിശ്ചയിച്ചിരുന്നത്.കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതോടെ പഞ്ചായത്തു പരിധിയിലെ യഥാര്‍ഥ കാലാവസ്ഥാ സാഹചര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും അതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രസിഡണ്ട് കെ. ജയശങ്കര്‍ പറഞ്ഞു. പഞ്ചായത്തിന്റെ അധീനതയിലുള്ള അയിനൂര്‍ ക്രിമിറ്റോറിയത്തിനടുത്തുള്ള സ്ഥലത്താണ്, വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. വൈസ് പ്രസിഡന്റ് മിനി ഐപ്പ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.പി രാജന്‍, കെ.എം റസാക്ക്, ശൈലജ അരുണ്‍ ദാസ്, ജനപ്രതിനിധികളായ അഞ്ചു സുധീഷ്, മോനിഷ രജീഷ്, സന്ധ്യ ഷിബു, സ്വീറ്റി ഷാജു, പഞ്ചായത്ത് സെക്രട്ടറി ആല്‍ഫ്രഡ് സോജന്‍, കൃഷി ഓഫീസര്‍ അനൂപ് വിജയന്‍, ജൂനിയര്‍ സൂപ്രണ്ട് കെ. വി സഹജന്‍ തുടങ്ങിയവരും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!