ചൂണ്ടലില്‍ സ്വകാര്യ ബസ്സ് പെട്ടി ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പെട്ടി ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ചൂണ്ടല്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ചൊവ്വാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന പെട്ടി ഓട്ടോയില്‍ ഇടിച്ചത്. മഴ പെയ്യുന്ന സമയത്ത് അമിതവേഗതയിലെത്തിയ ബസ്, നിയന്ത്രണം വിട്ടാണ് ഓട്ടോയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ സാരമായി പരിക്കേറ്റ
ഓട്ടോ ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ രണ്ടു ഭാഗങ്ങളും വേര്‍പ്പെട്ട നിലയിലാണ്. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഗതാഗത തടസ്സം നേരിട്ടു. ഹൈവേ പോലീസും നാട്ടുക്കാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി വാഹനങ്ങള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.



