32 C
Kunnamkulam
Thursday, October 8, 2026
Home Bureaus Chavakkad ബസ്സില്‍ തലകറങ്ങി വീണ യുവതിയ്ക്ക് രക്ഷയായി ജീവനക്കാരുടെ സമയോചിത ഇടപെടല്‍

ബസ്സില്‍ തലകറങ്ങി വീണ യുവതിയ്ക്ക് രക്ഷയായി ജീവനക്കാരുടെ സമയോചിത ഇടപെടല്‍

13

ബസ്സില്‍ തലകറങ്ങി വീണ യുവതിയ്ക്ക് രക്ഷകരായി ബസ്സ് ജീവനക്കാര്‍. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പി.ആര്‍.ഡി എന്ന സ്വകാര്യ ബസ്സിലാണ് വ്യാഴാഴ്ച്ച രാവിലെ ആറരയോടെ വെള്ളാറ്റഞ്ഞൂര്‍ സ്വദേശിനിയായ രജിനി തലകറങ്ങി വീണത്. ഉടന്‍ തന്നെ ഇവരെ ബസ്സില്‍ തന്നെ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഗേറ്റ് വഴിആശുപത്രിയിലേക്ക് ഇറക്കിയ ബസ്സില്‍ നിന്നും ബസ്സ് ജീവനക്കാരും, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ചെറുപുഷ്പത്തിന്റെ നേതൃത്വത്തില്‍ സ്റ്റാഫും ചേര്‍ന്ന് രജിനിയെ പുറത്ത് എത്തിക്കുകയും കാഷ്വല്‍റ്റിയിലെത്തിച്ച് ചികിത്സ നല്‍കുകയുമായിരുന്നു. ബസ് ഡ്രൈവര്‍ സുധീഷിന്റെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലാണ് യുവതിയെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ ഇടയാക്കിയത്. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം രാവിലെ ഒമ്പതരയോടെ രജിനി ബന്ധുക്കള്‍ക്കൊപ്പം ആശുപത്രി വിട്ടു.

 

ADVERTISEMENT
error: Content is protected !!