32.7 C
Kunnamkulam
Friday, October 9, 2026
Home Bureaus Erumapetty എരുമപ്പെട്ടി അണ്ടേന്‍കുന്ന് നഗര്‍ വികസന പദ്ധതി; മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു

എരുമപ്പെട്ടി അണ്ടേന്‍കുന്ന് നഗര്‍ വികസന പദ്ധതി; മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു

16

എരുമപ്പെട്ടി പഞ്ചായത്തിലെ അണ്ടേന്‍കുന്ന് നഗര്‍ വികസന പദ്ധതിയുടെ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. അംബേദ്കര്‍ ഗ്രാമം സമഗ്ര വികസന പദ്ധതി പ്രകാരമാണ് അണ്ടേന്‍കുന്ന് ഉന്നതി നവീകരണം നടത്തുന്നത്.റോഡ്, നടപാത,കുടിവെളളം,വൈദ്യുതി,ഇന്റര്‍നെറ്റ്, കമ്മൂണിറ്റി ഭവന്‍, ലൈബ്രറി,ഭവന നവീകരണം,ടോയ് ലറ്റുകള്‍,വീട് റിപ്പയറിംഗ്,കിണര്‍ നവീകരണം, സംരക്ഷണ ഭിത്തി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ജില്ല നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍വ്വഹണ ചുമതല.ആലോചനായോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാ സാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ വി.വി.വിവേക്, പട്ടികജാതി വികസന ഓഫീസര്‍ സുരജ, അക്രഡിറ്റഡ് എഞ്ചിനീയര്‍ കെ.എസ്.ആര്യ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!