പോര്‍ക്കുളം പഞ്ചായത്ത് സര്‍ഗ്ഗോത്സവം എന്ന പേരില്‍ ഭിന്നശേഷി കലാമേള നടത്തി.മാനസീക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ മാനസീക ഉല്ലാസത്തിനും അവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തൊടെ പഞ്ചായത്തിന്റെ 2026 – 27 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്. പ്രിയദര്‍ശനാ കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡണ്ട് കെ.എ ജ്യോതിഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് തുഷാര സുബീഷിന്റെ അദ്ധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി രഘുനാഥ് മുഖ്യാഥിതിയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സരായ തമ്പി കെ ജോബ്, രേഖ ജയരാമന്‍, പബായത്ത് സെക്രട്ടറി മൈമൂനത്ത്, അസിസ്റ്റന്റ് സെക്രട്ടറി പരമേശ്വരന്‍ നമ്പൂതിരി, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ അനിത, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.



