ഒക്ടോബര്‍ 17, 18 19 തിയ്യതികളില്‍ തൃശ്ശൂരില്‍ വെച്ച് നടക്കുന്ന സിഐടിയു 16-ാം മത് തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. പുവ്വത്തൂരില്‍ സംഘടിപ്പിച്ച ദിനാചരണം ജില്ലാ കമ്മറ്റി അംഗം സി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് വി.ജി സുബ്രഹ്‌മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി പി.ജി സുബിദാസ് , ബി. ആര്‍ സന്തോഷ്, സി എഫ് രാജന്‍ , കെ. എസ് രാജേഷ്, പി.കെ രമേഷ്, അശോകന്‍ മൂക്കോല എന്നിവര്‍ സംസാരിച്ചു.പതാക ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റികളുടെയും വിവിധ യൂണിയനുകളുടെയും നേതൃത്വത്തിലും ദിനാചരണം നടന്നു. അരിമ്പൂരില്‍ ടി. ഐ.ചാക്കോ, അന്തിക്കാട് കെ.കെ ശശിധരന്‍, മണലൂര്‍ സിന്ധു പ്രേമന്‍, വെങ്കിടങ്ങ് ഇ.വി പ്രഭീഷ് , മുല്ലശ്ശേരി
പി ജി സുബിദാസ് , എളവള്ളി വി.ജി സുബ്രഹ്‌മണ്യന്‍, പാവറട്ടി കെ. എസ് പ്രമോദ്, തൈക്കാട് കെ.എസ് പുഷ്പാകരന്‍ എന്നിവര്‍ പതാക ഉയര്‍ത്തി. തൊഴിലാളികളുടെ വീടുകളിലും പതാക ഉയര്‍ത്തി.



