32.3 C
Kunnamkulam
Friday, October 9, 2026
Home Bureaus Guruvayur ഗുരുവായൂര്‍ കോഡിനേഷന്‍ കമ്മിറ്റി പതാകദിനം ആചരിച്ചു

ഗുരുവായൂര്‍ കോഡിനേഷന്‍ കമ്മിറ്റി പതാകദിനം ആചരിച്ചു

11

സി.ഐ.ടി.യു തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഗുരുവായൂര്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പതാകദിനം ആചരിച്ചു. കിഴക്കേ നടയിലെ സി.ഐ.ടി.യു ഓഫീസിന് മുന്നില്‍ നടന്ന ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി. സുമേഷ് പതാക ഉയര്‍ത്തി. ഏരിയ വൈസ് പ്രസിഡന്റ് ഉണ്ണി വാറണാട്ട് അധ്യക്ഷത വഹിച്ചു. കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജെയിംസ് ആളൂര്‍, ജോയിന്റ് കണ്‍വീനര്‍ അജിത്ത് ഗുരുവായൂര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ സൗമ്യ വിജേഷ്, എം. ജയപ്രകാശന്‍, കെ.സി. അനില്‍, എം.കെ. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈ മാസം 17 മുതല്‍ 19 വരെ തൃശ്ശൂരിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

 

ADVERTISEMENT
error: Content is protected !!