32.3 C
Kunnamkulam
Friday, October 9, 2026
Home Bureaus Kunnamkulam കായികമേളയില്‍ പൊന്നണിഞ്ഞ് തൃഷ; ഷോട്ട്പുട്ടിൽ പറപ്പൂർ സെന്റ് ജോൺസിന് മിന്നും വിജയം

കായികമേളയില്‍ പൊന്നണിഞ്ഞ് തൃഷ; ഷോട്ട്പുട്ടിൽ പറപ്പൂർ സെന്റ് ജോൺസിന് മിന്നും വിജയം

23

ഇരുമ്പുഗോളം 8.84 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ് സ്വര്‍ണനേട്ടവുമായി തൃഷ കെ. ശ്രീജിത്ത്. കുന്നംകുളത്ത് നടന്ന തൃശ്ശൂര്‍ ജില്ല കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ് പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തൃഷ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.മികച്ച പ്രകടനത്തിലൂടെ എതിരാളികളെ മറികടന്ന തൃഷയുടെ നേട്ടം സ്‌കൂളിന് അഭിമാനമായി. പുതുതായി ചുമതലയേറ്റ കായികാധ്യാപകന്‍ ആന്റോ മാസ്റ്ററുടെ പരിശീലനവും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുമാണ് വിജയത്തിന് കരുത്തായത്. സാങ്കേതിക മികവിനൊപ്പം മത്സരസമ്മര്‍ദം അതിജീവിക്കാനുള്ള പരിശീലനവും തൃഷയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചു.പൊന്നൂര്‍ കീരിയാട്ടില്‍ വീട്ടില്‍ ശ്രീജിത്ത്‌സ്വാതി ദമ്പതികളുടെ മകളാണ് തൃഷ. ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ തൃഷ നാളെ നടക്കുന്ന ഡിസ്‌കസ് ത്രോ മത്സരത്തിലും മാറ്റുരയ്ക്കും.വരും മത്സരങ്ങളിലും മികച്ച പ്രകടനം ആവര്‍ത്തിച്ച് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുകായികതാരം.

 

ADVERTISEMENT
error: Content is protected !!