ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ 70-ാം ശ്രാദ്ധാചരണത്തോടനുബന്ധിച്ച് ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ ഡിവൈന്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. ചൊവ്വന്നൂര്‍ സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ ഒക്ടോബര്‍ 9, 10 തീയതികളില്‍ രാവിലെ 10 മുതല്‍ രാത്രി 8 മണി വരെയാണ് എക്‌സ്‌പോ. ചൊവ്വന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ വിന്നി സി.എസ്.സി. പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ബൈജു കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം.വി. വില്‍സണ്‍, പ്രോഗ്രാം കണ്‍വീനര്‍ സിസ്റ്റര്‍ വര്‍ഷ സി.എസ്.സി., പി.വി. ജോജി, ജോഫി എം.ജെ. എന്നിവര്‍ പങ്കെടുത്തു.ശ്രാദ്ധാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 11 ഞായറാഴ്ച പറപ്പൂരില്‍നിന്നുള്ള പദയാത്ര ചൊവ്വന്നൂര്‍ പള്ളിയിലെത്തും. ഒക്ടോബര്‍ 12 തിങ്കളാഴ്ച വൈകിട്ട് 6.30ന് ആഘോഷമായ റാസ കുര്‍ബാന നടക്കും. ഫാ. ബെന്നി കിടങ്ങന്‍ മുഖ്യകാര്‍മികനാകും.ഒക്ടോബര്‍ 13 ചൊവ്വാഴ്ചയാണ് ശ്രാദ്ധദിനാചരണം. അന്നേദിവസം കിഴക്കുനിന്നുള്ള പദയാത്ര മരത്തംകോട് മേരി മാതാ ദേവാലയത്തില്‍നിന്നും പടിഞ്ഞാറുനിന്നുള്ള പദയാത്ര കുന്നംകുളം സെന്റ് ജോര്‍ജ് ആശ്രമ ദേവാലയത്തില്‍നിന്നും വടക്കുനിന്നുള്ള പദയാത്ര പാറേമ്പാടം സെന്റ് ആന്റണീസ് ദേവാലയത്തില്‍നിന്നും രാവിലെ 9 മണിക്ക് ആരംഭിക്കും. പദയാത്രകള്‍ രാവിലെ 10.15ന് ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തിലെത്തിച്ചേരും.തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, കബറിടത്തില്‍ പുഷ്പാര്‍ച്ചന, നേര്‍ച്ചയൂട്ട്, നവജാത ശിശുക്കള്‍ക്കുള്ള ചോറൂണ് എന്നിവ നടക്കും. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.എരുമപ്പെട്ടി ഫൊറോനയിലെ ഇടവക വികാരിമാര്‍, ചൊവ്വന്നൂര്‍ സെന്റ് തോമസ് ഇടവകയിലെ മുന്‍ വികാരിമാര്‍, ഊക്കന്‍ തറവാട്ടിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരാകും. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റിന്‍സി സി.എസ്.സി., ഇടവക കൈക്കാരന്മാര്‍, ശ്രാദ്ധാചരണ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.



