32.3 C
Kunnamkulam
Friday, October 9, 2026
Home Bureaus Kunnamkulam ചിത്രാലയ കലാസാംസ്‌കാരിക വേദിയുടെ അഖിലകേരള വടംവലി മത്സരം ഒക്ടോബര്‍ 11ന്

ചിത്രാലയ കലാസാംസ്‌കാരിക വേദിയുടെ അഖിലകേരള വടംവലി മത്സരം ഒക്ടോബര്‍ 11ന്

11

കുന്നംകുളം ചിത്രാലയ കലാസാംസ്‌കാരിക വേദി ഒരുക്കുന്ന അഖിലകേരള വടംവലി മത്സരം ഒക്ടോബര്‍ 11ന് വൈകിട്ട് അഞ്ചിന് കുന്നംകുളം പെലക്കാട്ട് പയ്യൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര മൈതാനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ 16 പ്രമുഖ ടീമുകളെ അണിനിരത്തി കൊണ്ടാണ് വടംവലി മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യ 8 സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫിയും സമ്മാനിക്കും. കേരളത്തിലെ പ്രമുഖ വടംവലി ടീമുകള്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പിടി അജയമോഹന്‍, എം. ബാലാജി, കെ എസ്. രാജേഷ്, കരിം പന്നിത്തടം തുടങ്ങിയവര്‍ പങ്കെടുക്കും. ചിത്രാലയ കലാസാംസ്‌കാരിക വേദി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വരും നാളുകളില്‍ വയോജനങ്ങള്‍ക്ക് വിശ്രമകേന്ദ്രം ഒരുക്കുന്ന തണല്‍ വീട് പദ്ധതിയും ചിത്രാലയ കലാ സംസ്‌കാരിക വേദി തയ്യാറാക്കുന്നതായി ഭാരവാഹികളായ നെല്‍സണ്‍ ഐപ്പ്, ജയസിംഗ് , സോമരാജ്, ഉല്ലാസ്, സജി പയ്യൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!