29.6 C
Kunnamkulam
Friday, October 9, 2026
Home Bureaus Perumpilavu റോയല്‍ എഞ്ചിനീയറിങ് കോളേജില്‍ ഹാക്കത്തോണ്‍ മത്സരം ഒക്ടോബര്‍ 10,11 തീയതികളില്‍

റോയല്‍ എഞ്ചിനീയറിങ് കോളേജില്‍ ഹാക്കത്തോണ്‍ മത്സരം ഒക്ടോബര്‍ 10,11 തീയതികളില്‍

14

കുന്നംകുളം അക്കിക്കാവ് റോയല്‍ എഞ്ചിനീയറിങ് കോളേജില്‍ ഒക്ടോബര്‍ 10, 11 തീയതികളില്‍ ഹാക്കത്തോണ്‍ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെയും പുറത്തുള്ള വിവിധ 20 കോളേജുകളില്‍ നിന്ന് 25 ടീമുകളിലായി 96 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. 10 ന് ഉച്ചതിരിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന മത്സരം തുടര്‍ച്ചയായി ഇടവേളകളില്ലാതെ 11ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് സമാപിക്കുക. മത്സര വിജയികള്‍ക്ക് ക്യാഷ് അവര്‍ഡുകള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ പി സുരേഷ് വേണുഗോപാല്‍, ഫാക്കല്‍റ്റി കോഡിനേറ്റര്‍ കെ. തസ്‌നിം , സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ മാരായ എന്‍. കീര്‍ത്തന, ബി. അഭിഷേക്, എ ജെ. അദിത്ത് എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!