തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 2024- 2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചന്നൂര്‍ ജി.എച്ച്.എസ്.എസ്. സ്‌കൂളിന്റെ ചുറ്റുമതില്‍ നവീകരിച്ചു. 10 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ നവീകരമത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു അധ്യക്ഷയായി.ജില്ല പഞ്ചായത്ത് മെമ്പര്‍ ഷംസീറ അഷ്റഫ് വിശിഷ്ടാതിഥിയായി. വടക്കേകാട് ഗ്രാമപഞ്ചായത്ത് എ ഇ, നിമിഷ വി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിസിപ്പന്‍ ഇന്‍ ചാര്‍ജ് സി എ അനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാനിതാ അബ്ദുള്‍കെരീം, വടക്കേകാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇ എം സലീം, പി.ടി.എ പ്രസിഡന്റ് എ എ ഗഫൂര്‍, ഒ എസ് എ സെക്രട്ടറി അഷ്‌ക്കര്‍ അരക്കല്‍,
എസ്. എം.സി ചെയര്‍മാന്‍ മുഹാവിയ, എം. പി.ടി.എ പ്രസിഡന്റ് ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.



