ലോക തപാല്‍ ദിനത്തില്‍ തപാല്‍ സേവനങ്ങളെ പരിചയപ്പെട്ടും,കേരളത്തെ ലഹരി വിമുക്തമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന തൂഫാന്‍ പോലെയുള്ള പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എളവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി എ വിജി
ഉദ്ഘാടനം ചെയ്തു. എന്‍. എസ്. എസ് കോഡിനേറ്റര്‍ എം എം ധന്യ അധ്യക്ഷയായി. മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ പി.ജെ സ്‌റ്റൈജു തപാല്‍ സേവനങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. തുടര്‍ന്ന് തൂഫാന്‍ , തണ്ടര്‍ പദ്ധതികളിലൂടെ കേരളത്തിലെ ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ആഭ്യന്തരമന്ത്രിക്കും ഡിജിപി ക്കും അയ്ക്കാനായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ അനുമോദന കാര്‍ഡുകള്‍ തയ്യാറാക്കി. സെമിനാറിന് ശേഷം ലഹരി വിമുക്ത പ്രതിജ്ഞയും ഉണ്ടായി.പി ജെ സ്‌റ്റൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു.അധ്യാപകരായ കെ ആര്‍ അഖില്‍,പി ജി രാജേഷ്,കെ സി ജയേഷ്, ലിനറ്റ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി .



