26.9 C
Kunnamkulam
Saturday, October 10, 2026
Home CCTV Desk തലക്കോട്ടുകര ഇടവക ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാളിന് കൊടിയേറി

തലക്കോട്ടുകര ഇടവക ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാളിന് കൊടിയേറി

10

തലക്കോട്ടുകര ഇടവക ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാളിന് വികാരി ഫാ. ക്ലമന്റ് വാഴപ്പറമ്പില്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഒക്ള്‍ടോബര്‍ 18 ഞായര്‍ തിരുനാള്‍ ദിനം വരെ എല്ലാ ദിവസവും രാവിലെ 6.30ന് വി. കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. ്.തിരുനാള്‍ ദിനമായ ഒക്ള്‍ടോബര്‍ 18 ഞായറാഴ്ച രാവിലെ 6 30നും 9 30 നും ദിവ്യബലി. 9 30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് അതിരൂപത വികാരിജനറല്‍ മോണ്‍.ജോസ് കോനിക്കര മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഊട്ടു നേര്‍ച്ച ആശിര്‍വ്വദം, ഊട്ടു നേര്‍ച്ച വിതരണം എന്നിവ നടത്തപ്പെടുന്നതാണ്. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബെന്നി കെ. എഫ് നോടൊപ്പം കമ്മറ്റി കണ്‍വീനര്‍മാരായ ജെയ്‌സണ്‍ കൊള്ളന്നൂര്‍, റെനി ജോസ്, ജോയ് കെ. ദേവസ്സി, എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!