31.4 C
Kunnamkulam
Saturday, October 10, 2026
Home Bureaus Kunnamkulam പോര്‍ക്കളേങ്ങാട്ട് വന്‍ ലഹരിമരുന്ന് വേട്ട; 35 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

പോര്‍ക്കളേങ്ങാട്ട് വന്‍ ലഹരിമരുന്ന് വേട്ട; 35 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

79

പോര്‍ക്കളേങ്ങാട്ട് വന്‍ ലഹരിമരുന്ന് വേട്ട. 35 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. പോര്‍ക്കളേങ്ങാട് സ്രാമ്പിക്കല്‍ വീട്ടില്‍ ഡാനിയല്‍ (26) ആണ് അറസ്റ്റിലായത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. ബംഗളൂരുവില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങി കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും ഉയര്‍ന്ന വിലയ്ക്ക് ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.പ്രതിയുടെ പോര്‍ക്കളേങ്ങാടുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. സംഭവത്തില്‍ കുന്നംകുളം പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ജില്ലയില്‍ ലഹരി മാഫിയകള്‍ക്കെതിരെയുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!