31.4 C
Kunnamkulam
Saturday, October 10, 2026
Home Bureaus Kunnamkulam തോല്‍വികളില്‍ തളരാതെ കഠിനപരിശീലനം;ഡിസ്‌ക്കസ് ത്രോയില്‍ മികച്ച നേട്ടവുമായി ശീതള്‍ കൃഷ്ണ

തോല്‍വികളില്‍ തളരാതെ കഠിനപരിശീലനം;ഡിസ്‌ക്കസ് ത്രോയില്‍ മികച്ച നേട്ടവുമായി ശീതള്‍ കൃഷ്ണ

11

22-ാമത് തൃശ്ശൂര്‍ റവന്യൂ ജില്ലാ കായികമേളയില്‍ സീനിയര്‍ ഗേള്‍സ് വിഭാഗം ഡിസ്‌ക്കസ് ത്രോയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ തിളങ്ങി ശീതള്‍ കൃഷ്ണ സി. 25.55 മീറ്റര്‍ ദൂരം ഡിസ്‌കസ് എറിഞ്ഞാണ് ശീതള്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. എരുമപ്പെട്ടി ജി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി.റവന്യൂ ജില്ലാ കായികമേളയില്‍ ശീതളിന്റെ കന്നി മത്സരമായിരുന്നു ഇത്. ആദ്യമായി പങ്കെടുക്കുന്ന ജില്ലാതല മത്സരത്തില്‍ തന്നെ മികച്ച ദൂരം കണ്ടെത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ ശീതളിന് സാധിച്ചു.കഴിഞ്ഞ തവണ വടക്കാഞ്ചേരി സബ് ജില്ലാ കായികമേളയില്‍ ഷോട്ട്പുട്ട്, ഹാമര്‍ ത്രോ ഇനങ്ങളില്‍ മത്സരിച്ചിരുന്നെങ്കിലും വിജയം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ തോല്‍വികളില്‍ തളരാതെ നടത്തിയ കഠിനപരിശീലനമാണ് ഇത്തവണ ഡിസ്‌ക്കസ് ത്രോയില്‍ മികച്ച നേട്ടത്തിലേക്ക് ശീതളിനെ എത്തിച്ചത്.വടക്കാഞ്ചേരി കുമ്പളങ്ങാട് ചെമ്പകശ്ശേരി വീട്ടില്‍ രാധാകൃഷ്ണന്‍ – ആശ ദമ്പതികളുടെ മകളാണ് ശീതള്‍ കൃഷ്ണ.

 

ADVERTISEMENT
error: Content is protected !!