30.8 C
Kunnamkulam
Sunday, October 11, 2026
Home CCTV Desk ഐഎസ്എൽ മത്സരങ്ങളുടെ തത്സമയ ടെലിവിഷന്‍ സംപ്രേഷണത്തില്‍ അനിശ്ചിതത്വം

ഐഎസ്എൽ മത്സരങ്ങളുടെ തത്സമയ ടെലിവിഷന്‍ സംപ്രേഷണത്തില്‍ അനിശ്ചിതത്വം

3

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലെ മത്സരങ്ങളുടെ തത്സമയ ടെലിവിഷന്‍ സംപ്രേഷണത്തില്‍ അനിശ്ചിതത്വം. ഐഎസ്എല്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതി, സോണി 10 ടു, സോണി ടെന്‍ 5 ചാനലുകള്‍ക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതാണ് സംപ്രേഷണം തടസ്സപ്പെടാന്‍ കാരണമെന്നാണ് അറിയിപ്പ്. ഇതോടെ ആദ്യ മത്സരങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ തത്സമയം ലഭ്യമാകില്ല. അതേസമയം, അധികൃതരുടെ അറിയിപ്പ് പ്രകാരം അനുമതി ലഭിക്കുന്നതിനായി ഒരു ആഴ്ചയോളം സമയം വേണ്ടിവന്നേക്കും. അനുമതി ലഭിച്ചാല്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാനാകും. ടെലിവിഷന്‍ സംപ്രേഷണം ലഭ്യമല്ലാത്ത സമയത്ത് ഐഎസ്എല്‍ മത്സരങ്ങള്‍ സോണി ലൈവ് ഒടിടി പ്ലാറ്റ്ഫോമിലും ഐഎസ്എല്‍ ഔദ്യോഗിക യു ട്യൂബ് ചാനലിലും കാണാനാകുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ആദ്യ മത്സരങ്ങള്‍ ടെലിവിഷനില്‍ കാണാനാകാത്ത സാഹചര്യത്തില്‍ ആരാധകര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ടിവരും.

ADVERTISEMENT
error: Content is protected !!