30.8 C
Kunnamkulam
Sunday, October 11, 2026
Home Bureaus Kechery ചൊവ്വല്ലൂർ ശിവക്ഷേത്ര നടയിൽ ചെണ്ടമേള അരങ്ങേറ്റം നടന്നു

ചൊവ്വല്ലൂർ ശിവക്ഷേത്ര നടയിൽ ചെണ്ടമേള അരങ്ങേറ്റം നടന്നു

15

ഉത്സവ പ്രതീതിയില്‍ ചൊവ്വല്ലൂര്‍ ശിവക്ഷേത്ര നടയില്‍ ചെണ്ടമേള അരങ്ങേറ്റം. പ്രശസ്ത വാദ്യകലാകാരന്‍ ചൊവ്വല്ലൂര്‍ സുനിലിന്റെ കീഴില്‍ മേളം അഭ്യസിച്ച 18 പേരുടെ മേളം അരങ്ങേറ്റമാണ് ശനിയാഴ്ച്ച വൈകിട്ട് ക്ഷേത്രനടയില്‍ നടന്നത്. അരങ്ങേറ്റം നടത്തിയവരില്‍ 7 വയസ്സു മുതല്‍ 56 വയസ്സു വരെയുള്ളവര്‍ ഉണ്ടായിരുന്നു. ദീര്‍ഘനാളത്തെ പരിശീലനത്തിനും, എട്ടു പത്തു തവണ നടത്തിയ റിഹേഴ്‌സലിനും ശേഷമായിരുന്നു മേളം അരങ്ങേറ്റം നടന്നത്. ശിവക്ഷേത്ര മുറ്റത്ത് ഉത്സവ പ്രതീതി ഉളവാക്കിയ അരങ്ങേറ്റം, മേള പ്രേമികള്‍ക്ക് നവ്യാനുഭവമായി.അരങ്ങേറ്റത്തിനു മുന്‍പായി ചൊവല്ലൂര്‍ സുനിലിനും മറ്റു ഗുരുക്കന്മാര്‍ക്കും ദക്ഷിണ നല്കി അനുഗ്രഹം വാങ്ങിയാണ് മേളത്തിന് തുടക്കമിട്ടത്. മേളത്തില്‍ പങ്കെടുത്തവര്‍ക്ക് ക്ഷേത്രം വക ഉപപാരങ്ങള്‍ നല്കി. ചെണ്ടമേളത്തിന്റെ അരങ്ങേറ്റത്തിനെത്തിയവര്‍ക്ക് രാത്രി ഭക്ഷണവും, ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.

 

ADVERTISEMENT
error: Content is protected !!