33.3 C
Kunnamkulam
Sunday, October 11, 2026
Home Bureaus Erumapetty ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങുകള്‍ കടപുഴകി വീണു

ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങുകള്‍ കടപുഴകി വീണു

17

ഇന്നലെ അര്‍ദ്ധരാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് തെങ്ങുകള്‍ കടപുഴകി വീണ് വീടിന്റെ പിന്‍വശത്തെ ഷീറ്റ് മേഞ്ഞ ഭാഗവും കോണ്‍ഗ്രീറ്റ് സ്ലാബും തകര്‍ന്നു. എരുമപ്പെട്ടി ചിറ്റണ്ട തൃക്കണ പതിയാരം വടശ്ശേരി സാബുവിന്റെ വീട്ട്പറമ്പില്‍ നിന്നിരുന്ന രണ്ട് തെങ്ങുകളാണ് സമീപത്തെ ബന്ധുവായ വടശ്ശേരി അബ്ദുല്‍ ഖാദറിന്റെ വീടിനു മുകളിലേക്ക് വീണത്.
വീടിന്റെ ഷീറ്റ് മേഞ്ഞ ഭാഗം തകരുകയും കോണ്‍ഗ്രീറ്റ് സ്ലാബിന് വിള്ളല്‍ സംഭവിക്കുകയും ചെയ്തു. ശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!