32.7 C
Kunnamkulam
Monday, October 12, 2026
Home Bureaus Kunnamkulam കുന്നംകുളത്തിന്റെ ദേശീയോത്സവത്തിന് ഒരുക്കങ്ങളാകുന്നു; സംയുക്ത യോഗം ചേര്‍ന്നു

കുന്നംകുളത്തിന്റെ ദേശീയോത്സവത്തിന് ഒരുക്കങ്ങളാകുന്നു; സംയുക്ത യോഗം ചേര്‍ന്നു

23

 

 

കുന്നംകുളത്തിന്റെ ദേശീയോത്സവം എന്ന് വിശേഷണമുള്ള അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ പെരുന്നാള്‍ ഒക്ടോബര്‍ 27, 28 തിയ്യതികളിലായി ആഘോഷിക്കും. പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി പള്ളി കമ്മറ്റി, അസോസിയേഷന്‍, ഭദ്രാസന പ്രതിനിധികള്‍, പോലീസ് – വനം വകുപ്പ് ഉദ്യോഗസ്ഥര്‍ , വിവിധ പെരുന്നാള്‍ കമ്മറ്റി ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. ഇവടക വികാരി. സ്റ്റീഫന്‍ ജോര്‍ജ്ജ് അധ്യക്ഷനായി. ുന്നംകുളം എസ്.എച്ച്.ഒ അനില്‍കുമാര്‍ ആഘോഷ കമ്മിറ്റികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. ട്രസ്റ്റി പി.കെ.പ്രജോദ് , പള്ളി സെക്രട്ടറി ടി.എ.ജോണ്‍സണ്‍, മുന്‍ കൈക്കാരന്‍ ബാബു ഇട്ടൂപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. 45 പ്രാദേശിക ആഘോഷകമ്മറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

ADVERTISEMENT
error: Content is protected !!