29.5 C
Kunnamkulam
Monday, October 12, 2026
Home Bureaus Punnayurkulam മുസാബക്ക ഇസ്ലാമിക കലാസാഹിത്യ മത്സര വിജയികളെ ആദരിച്ചു

മുസാബക്ക ഇസ്ലാമിക കലാസാഹിത്യ മത്സര വിജയികളെ ആദരിച്ചു

9

പുന്നയൂര്‍ അകലാട് ഖാദിരിയ്യ മസ്ജിദ് കമ്മിറ്റിയുടെയും അല്‍ മദ്രസത്തുല്‍ ഖാദിരിയ്യ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കലാസാഹിത്യ മത്സര വിജയികളെയും മദ്രസ ദഫ് സംഘത്തെയും ആദരിച്ചു. കഴിഞ്ഞദിവസം എടക്കഴിയൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച മുസാബക്ക ഇസ്ലാമിക കലാസാഹിത്യ മത്സരത്തില്‍ ഖാദരിയ്യ മദ്രസക്ക് ഓവറോള്‍ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും മുഅല്ലിം വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. മത്സരവിജയികളായവരേയും, ജില്ലക്കകത്തും പുറത്തും നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് പ്രശസ്തിയാര്‍ജ്ജിച്ച അല്‍ ഫുര്‍സാന്‍ ദഫ് സംഘത്തേയുമാണ് ആദരിച്ചത്. രാവിലെ മസ്ജിദ് അങ്കണത്തില്‍ നടത്തിയ പരിപാടി ഗാഥ മസ്ജിദ് ഖത്തീബ് ജാബിര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മസ്ജിദ് പ്രസിഡണ്ട് ലത്തീഫ് ഹാജിയുടെ അധ്യക്ഷതയില്‍ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളും ജീവനക്കാരും സംസാരിച്ചു. തുടര്‍ന്ന് കലാപ്രതിഭകളായ വിദ്യാര്‍ത്ഥികളെ ആദരിച്ചു. മുസാബക്ക മുഅല്ലിം വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായ അധ്യാപകര്‍ക്ക് കമ്മറ്റിയുടെ ക്യാഷ് പ്രൈസ് ഉപഹാരവും നല്‍കി ആദരിച്ചു. മസ്ജിദ് സെക്രട്ടറി സി അഷറഫ് സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായി.

 

ADVERTISEMENT
error: Content is protected !!