കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്യോസ് പള്ളിക്കു കീഴിലുള്ള നടുമുറി എല്‍ദോസ് മാര്‍ ബസേലിയോസ് കുരിശുപള്ളിയുടെ പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിച്ചു. പെരുന്നാള്‍ ശുശ്രൂഷകര്‍ക്ക് ഇടവക വികാരി ഫാദര്‍ ബര്‍സൗമ കാര്‍മ്മികത്ത്വം വഹിച്ചു. ഞായറാഴ്ച വൈകീട്ട് ആഘോഷങ്ങള്‍ സമാപിച്ചതിനു ശേഷം പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടായിരുന്നു. കുരിശുപള്ളി പ്രസിഡണ്ടും പള്ളി ട്രസ്റ്റിയുമായ അനില്‍ പി മാത്യുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.



