കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് നാല്, പതിനേഴ് വാര്‍ഡുകളിലെ കുടുംബശ്രീ – തൊഴിലുറപ്പ് സംയുക്ത വാര്‍ഷിക സമ്മേളനം ചിറക്കലില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സ്വീറ്റി ഷാജു അധ്യക്ഷത വഹിച്ച യോഗത്തിന് പഞ്ചായത്ത് അംഗം സന്ധ്യ ഷിബു സ്വാഗതമാശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് മുഖ്യാതിഥിയായി. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു മനോഹരന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.പി.രാജന്‍, ശൈലജ അരുണ്‍ദാസ്, പഞ്ചായത്ത് അംഗങ്ങള്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.എ. അബ്ദുല്‍ റഷീദ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Perumpilavu കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ കുടുംബശ്രീ – തൊഴിലുറപ്പ് സംയുക്ത വാര്‍ഷിക സമ്മേളനം നടത്തി



