32.8 C
Kunnamkulam
Monday, October 12, 2026
Home Bureaus Kunnamkulam ചിത്രാലയ കലാ സാംസ്‌കാരിക വേദി അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു

ചിത്രാലയ കലാ സാംസ്‌കാരിക വേദി അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു

21

ചിത്രാലയ കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. പെലക്കാട്ട്പയ്യൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രമൈതാനിയില്‍ നടന്ന വടംവലി മത്സരത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര നിര്‍മ്മാതാവും, പ്രവാസി വ്യവസായിയുമായ നെല്‍സന്‍ ഐപ്പ് നിര്‍വഹിച്ചു. ചിത്രാലയ കലാസാംസ്‌കാരിക വേദി പ്രസിഡണ്ട് സോമരാജ് ചിത്രാലയ അധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടര്‍ എം.ബാലാജി ഭദ്രദീപം കൊളുത്തി. സംസ്ഥാന മുന്നോക്ക കമ്മീഷന്‍ അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.ടി അജയ് മോഹന്‍, കുന്നംകുളം നഗരസഭ മുന്‍ സ്ഥിരം സമിതി അധ്യക്ഷരായ ജയ്‌സിങ് കൃഷ്ണന്‍, എം.വി.ഉല്ലാസ്, മുസ്ലീം ലീഗ് നേതാവ് കരീം പന്നിത്തടം, കെ.പി. റഷീദ്, നിഷ സുനില്‍, പ്രവീണ്‍, മുരളീധരന്‍, സജി പയ്യൂര്‍ എന്നിവര്‍ സംസാരിച്ചു. 18 ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരത്തില്‍, ബ്രദേഴ്‌സ് വേലൂര്‍ വിജയികളായി.

ADVERTISEMENT
error: Content is protected !!