32.8 C
Kunnamkulam
Monday, October 12, 2026
Home Bureaus Kechery കേരള സ്റ്റേറ്റ് വാദ്യ തൊഴിലാളി യൂണിയന്‍ (സിഐടിയു) മണലൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് വാദ്യ തൊഴിലാളി യൂണിയന്‍ (സിഐടിയു) മണലൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

12

കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനും അവശ കലാകാരന്മാരെ സഹായിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ രൂപീകരിച്ച് നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് വാദ്യ തൊഴിലാളി യൂണിയന്‍ (സിഐടിയു) മണലൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുല്ലശ്ശേരി സഹകരണ ബാങ്ക് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍, യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ.പി പോള്‍ ഉദ്ഘാടനം ചെയ്തു. പി.കെ പ്രസാദ് അദ്ധ്യക്ഷനായി. സിഐടിയു മണലൂര്‍ ഏരിയ സെക്രട്ടറി പി.ജി സുബിദാസ്, യൂണിയന്‍ ജില്ലാ സെക്രട്ടറി എം.എ ദാസന്‍, ജില്ലാ കമ്മറ്റി അംഗം ഇ എന്‍ ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. സി.ആര്‍ ഗിരിജാ വല്ലഭന്‍ (പ്രസിഡണ്ട്), ഷാജി പൊലിയേടത്ത് (സെക്രട്ടറി) എന്‍.ജെ റോബിഷ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 15 അംഗ ഏരിയ കമ്മിറ്റിയെ കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!