പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ജീവനക്കാര്‍ക്കായി സമഗ്രമായ ഫയര്‍ ആന്‍ഡ് സേഫ്റ്റി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തീപിടിത്തം ഉള്‍പ്പെടെയുള്ള അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിനും അവ പ്രതിരോധിക്കുന്നതിനുമുള്ള മുന്‍കരുതലുകള്‍, അഗ്‌നിബാധയുണ്ടാകുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍, വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് പരിശീലനത്തില്‍ വിശദമായി പ്രതിപാദിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്യാം എം. ജി., ശരത് സ്റ്റാലിന്‍ എന്നിവര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായി ക്ലാസിന് നേതൃത്വം നല്‍കി. പ്രായോഗിക അറിവുകള്‍ക്കും സുരക്ഷാ ബോധവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കിയ പരിശീലനം ജീവനക്കാര്‍ക്ക് ഏറെ പ്രയോജനകരമായി. സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ സാജിത റസാഖ്, വിവിധ സെക്ഷന്‍ മേധാവികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഫയര്‍ ആന്‍ഡ് സേഫ്റ്റി കോര്‍ഡിനേറ്റര്‍ മെസിഹര്‍ ഉസ്മാന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



