32.8 C
Kunnamkulam
Monday, October 12, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് ദ്വിദിന ഡിജിറ്റല്‍ സാക്ഷരതാക്യാമ്പയിന് തുടക്കമായി

കുന്നംകുളത്ത് ദ്വിദിന ഡിജിറ്റല്‍ സാക്ഷരതാക്യാമ്പയിന് തുടക്കമായി

21

 

സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്നംകുളം നോര്‍ത്ത് യൂണിറ്റും, ഹെല്‍പ്പേഴ്സ് ഇന്‍ഡ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ഡിജിറ്റല്‍ സാക്ഷരതാക്യാമ്പയിന് തുടക്കമായി. പെന്‍ഷന്‍ ഭവനില്‍ നടക്കുന്ന ക്യാമ്പയിന്‍ യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡണ്ട് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍ ട്രയിനര്‍മാരായ പി.സുശീല , പത്മ എന്നിവര്‍ വിവിധ ഡിജിറ്റല്‍ ആപ്പുകളെ പെന്‍ഷകാര്‍ക്ക് പരിചയപ്പെടുത്തി. സെക്രട്ടറി കെ.എം.സൂസന, ബ്‌ളോക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വേലു , സാംസ്‌കാരിക വേദി കണ്‍വീനര്‍ ഡെന്നീസ് മങ്ങാട്, ജസ്സി , കെ.വി.ഗ്ലാഡിസ് , ഡെന്നി ജയിംസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!